പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഏഴോം; അക്ഷര മുത്തശ്ശി ശിൽപ്പത്തിന് സമീപം ആദ്യകാല സാക്ഷരതാ പ്രവർത്തകർ ഒത്തുചേർന്നു

 


ലോക സാക്ഷരതാ ദിനാചരണത്തോടനുബന്ധിച്ച് ഏഴോം ഗ്രാമപഞ്ചായത്ത് ടി.പി.സ്മാരക ലൈബ്രറി  ഹാളിൽസംഘടിപ്പിച്ച "മാറുന്ന കാലഘട്ടത്തിലെ സാക്ഷരത" എന്ന സെമിനാറിൽ പങ്കെടുക്കാനെത്തിയ ആദ്യകാല സാക്ഷരതാ പ്രവർത്തകർ നാലുപതിറ്റാണ്ടിന് മുൻപ് ഏഴോം പഞ്ചായത്ത്, കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിയുടെയും (കാൻഫെഡ്),ഏഴോം യുവതയുടേയും  സഹകരണത്തോടെ സംഘടിപ്പിച്ച ജനകീയ സമ്പൂർണസാക്ഷരതാപരിപാടിയുടെ വിജയാനുഭ വങ്ങൾ സൂക്ഷിച്ച ഓർമ്മചെപ്പുകളുമായി ഏഴോം അക്ഷര മുത്തശ്ശി ശിൽപ്പത്തിന്നരികിൽ ഒത്തുചേർന്നു.


 ഏഴോംഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എൻ. ഗീതയുടെ നേതൃത്വത്തിൽലൈബ്രറി പ്രവർത്തകർ പൂച്ചെണ്ടു നൽകിയാണ്  ആദ്യകാല പ്രവർത്തകരെ  സ്വീകരിച്ചത്. 

പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർപേഴ്സൻ ലേഖ ലിനേഷിന്റെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാർ  ആരോഗ്യ വിദ്യാഭ്യാസ  ചെയർ പേഴ്സൻ സിജി. കെ.ഉദ്ഘാടനം ചെയ്തു.

 കാൻഫെഡ് സംസ്ഥാന വൈസ് ചെയർമാനുംശാസ്ത്ര ഡയരക്ടരുമായ വി.ആർ.വി. ഏഴോം വിഷയാവതരണം നടത്തി. 

കെ.വി. ബാലൻ മാസ്റ്റർ, അഡ്വ.സി.വി.കുഞ്ഞിരാമൻ, കെ.എം. ചന്ദ്രൻ, രാമകൃഷ്ണൻ കണ്ണോം,വി.ചന്തുക്കുട്ടി മാസ്റ്റർ, രാധാകൃഷ്ണൻഅടുത്തില,സി.വി.സുകുമാരൻ,ബി.ദാമോദരൻമാസ്റ്റർ, എം.പി.ചന്ദ്രൻ, പി..വി രമേഷ് ബാബു,ഒ.വി. കുഞ്ഞിരാമൻ, രവീന്ദ്രൻ തിടിൽ, ഷീന.യു,സരള കുമാരി എം.വി,സുലത. എം.തുടങ്ങിയവർ സംസാരിച്ചു. 

സമ്പൂർണഡിജിറ്റിൽ ശാസ്ത്ര സാക്ഷരതയും  സാമ്പത്തികസാക്ഷരതയുംഎ.ഐസാക്ഷരതയുംആരോഗ്യപാരിസ്ഥിതിക സാക്ഷരതയും  ഉൾപ്പെടുന്ന സമ്മിശ്ര വൈജ്ഞാനിക സാക്ഷരത  അനിവാര്യമായ കാലഘട്ടത്തിലാണ് നമ്മളെന്ന് സെമിനാർ അഭിപ്രായപ്പെട്ടു.

പഞ്ചായത്ത് സിക്രട്ടരി മൃദുല ടി. സ്വാഗതവും ലൈബ്രറി പ്രവർത്തക കെ. ഗൗരി നന്ദിയും പറഞ്ഞു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.