പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ഒക്ടോബർ 1 മുതൽ വീട്ടുപകരണങ്ങൾക്ക് വില കൂടും; ടിവിയും എസിയും ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്ക് തീ വില

 


വരാനിരിക്കുന്ന ആഘോഷക്കാലത്ത് വീട്ടുപകരണങ്ങൾ വാങ്ങാൻ പദ്ധതിയിടുന്ന ഉപഭോക്താക്കൾക്ക് നിരാശ സമ്മാനിച്ച് പ്രമുഖ ഇലക്ട്രോണിക്സ് ഉപകരണ നിർമാതാക്കൾ വീണ്ടും വില വർദ്ധിപ്പിക്കാനൊരുങ്ങുന്നു. ഒക്ടോബർ 1 മുതൽ എയർ കണ്ടീഷണറുകൾ, എൽ.ഇ.ഡി ടിവികൾ, വാഷിങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ എന്നിവയുടെ വിലയിൽ 5 ശതമാനം മുതൽ 8 ശതമാനം വരെ വർദ്ധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ വർഷം ഇലക്ട്രോണിക്സ് മേഖലയിൽ നടക്കുന്ന മൂന്നാമത്തെ വിലവർദ്ധനവാണിത്.

ഉത്പാദന ചെലവിൽ വൻതോതിലുണ്ടായ വർദ്ധനവാണ് കമ്പനികളെ ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചത്. ഉപകരണങ്ങളുടെ നിർമാണത്തിന് ആവശ്യമായ ചെമ്പ് (കോപ്പർ), അലുമിനിയം, സ്റ്റീൽ, ക്രൂഡ് ഓയിൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ വില അന്താരാഷ്ട്ര വിപണിയിൽ വൻതോതിൽ ഉയർന്നതാണ് പ്രധാന കാരണം. കൂടാതെ പശ്ചിമേഷ്യൻ സംഘർഷങ്ങൾ കാരണം കറൻസി മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും ചരക്കുകൂലി വർദ്ധിച്ചതും നിർമാണ കമ്പനികൾക്ക് വലിയ തിരിച്ചടിയായി. വില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാവാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ഡൈക്കിൻ, ഹയർ, ഗോദ്റെജ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ ഭാരവാഹികൾ വ്യക്തമാക്കി.

എന്നാൽ ദസറ, ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് സാധനങ്ങൾ വാങ്ങാൻ എത്തുന്നവരെ ഈ വിലവർദ്ധനവ് പൂർണ്ണമായി ബാധിച്ചേക്കില്ല എന്നും വിലയിരുത്തലുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ പഴയ കുറഞ്ഞ നിരക്കിൽ സ്റ്റോക്ക് ചെയ്ത ഉപകരണങ്ങളാകും പല വ്യാപാരികളും ദീപാവലി വരെ വിൽക്കുക. അതിനാൽ ദീപാവലി വരെയുള്ള ഉത്സവ സീസണിൽ പഴയ വിലയിൽ തന്നെ സാധനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ ദീപാവലിക്ക് ശേഷം പുതിയ ഉയർന്ന നിരക്കുകൾ വിപണിയിൽ പ്രാബല്യത്തിൽ വരികയും ഇത് ഉപഭോക്താക്കളെ കാര്യമായി ബാധിക്കുകയും ചെയ്യും.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.