പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പോക്സോ കേസ് പ്രതിക്ക് കോടതി നൽകിയത് എട്ടിൻ്റെ പണി; കൂവേരി സ്വദേശിക്ക് 26 വർഷം തടവുശിക്ഷ!

 


തളിപ്പറമ്പ് : പോക്സോ കേസില്‍ പ്രതിയായ യുവാവിന് 26 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തളിപ്പറമ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് കൂവേരി തീരുംകുളം സ്വദേശി കൂലോത്ത് വളപ്പില്‍ അനുരാജിനെയാണ് (23) തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോർട്ട് ജഡ്ജ് എം.ടി.ജലജറാണി ശിക്ഷിച്ചത്.

വിവിധ വകുപ്പുകളിലായാണ് ശിക്ഷ. കേസില്‍ അതിജീവിതയ്ക്കു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടർ അഡ്വ പി . ഷെറിമോള്‍ ജോസ് ഹാജരായി. ചപ്പാരപ്പടവ് പഞ്ചായത്തില്‍ താമസിക്കുന്ന 16 വയസ്സുള്ള പെണ്‍കുട്ടിയെ 2024 സപ്തംബർ മാസമാണ് യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചത്.

തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ എഎസ്.ഐ ലത അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി എസ് ഐ ടി.വി. ദിനേഷ് കുമാർ രജിസ്റ്റർ ചെയ്ത കേസില്‍ തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആയ ഷാജി പട്ടേരി കേസിന്റെ അന്വേഷണം നടത്തി പ്രതിക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. പ്രതിക്ക് തളിപ്പറമ്പ് പോലീസ് സ്റ്റേഷനില്‍ 2022 വർഷത്തില്‍ ചപ്പാരപ്പടവ് സ്വദേശിയായ മറ്റൊരു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിന് മറ്റൊരു കേസ് കൂടി നിലവിലുണ്ട്.

ഇപ്പോള്‍ അനുരാജ്,2026 ആഗസ്റ്റ് മാസത്തില്‍ തിരുവനന്തപുരം ജില്ലയില്‍ പോത്തൻകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു പെണ്‍കുട്ടികളെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടു, തിരുവനന്തപുരം എത്തി രണ്ടു പെണ്‍കുട്ടികളെയും ലൈംഗികമായി പീഡിപ്പിച്ചതിന് പോത്തൻകോട് പോലീസ് രജിസ്റ്റർ ചെയ്ത കേസില്‍ പ്രതി ആറ്റിങ്ങല്‍ സബ് ജയില്‍ റിമാൻഡില്‍ കഴിഞ്ഞു വരികയാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.