പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ

 

ന്യൂഡെൽഹി: വാണിജ്യ സിലിണ്ടർ വില വീണ്ടും കൂട്ടി പൊതുമേഖലാ എണ്ണക്കമ്പനികൾ. 19 കിലോഗ്രാം സിലിണ്ടറിന്റെ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരുന്നവിധം പത്തുരൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ 2753 രൂപയായി. കോഴിക്കോട്ട് 2795.5 രൂപയും തിരുവനന്തപുരത്ത് 2784 രൂപയുമാണ് വില.

രാജ്യാന്തര ക്രൂഡ് ഓയിൽ വില പരിഗണിച്ചു ഓരോ മാസവും ഒന്നാം തീയതിയാണ് എണ്ണക്കമ്പനികൾ എൽപിജി വില പരിഷ്‌കരിക്കുന്നത്. അതേസമയം, വീട്ടാവശ്യത്തിനുള്ള ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് 951 രൂപയാണ് വില. കൊച്ചിയിൽ 949 രൂപയും കോഴിക്കോട്ട് 950.5 രൂപയുമാണ് വില.

അമേരിക്ക-ഇറാൻ സംഘർഷത്തിനും ഹോർമുസ് കടലിടുക്കിലെ പ്രശ്‌നങ്ങൾക്കും നേരിയ അയവ് വന്നതോടെ കുറച്ച വാണിജ്യ സിലിണ്ടർ വിലയിലാണ് വീണ്ടും വർധനവ് വരുത്തിയിരിക്കുന്നത്. വാണിജ്യ സിലിണ്ടർ വില ഉയർന്നത് നേരിയതോതിൽ ആണെങ്കിലും ഹോട്ടൽ, റസ്‌റ്റോറന്റ്, തട്ടുകട മേഖലകളിൽ ഉള്ളവർക്ക് ഇത് തിരിച്ചടിയാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.