പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കണ്ണൂരിൽ റോഡിന് നടുവിൽ നിലയുറപ്പിച്ച് മൂർഖൻ പാമ്പ്

 


ഗതാഗതം പൂർണമായി തടസ്സപ്പെട്ടതിനെത്തുടർന്ന് വൻ യാത്രാദുരിതമാണ് പ്രദേശത്തുണ്ടായത്. കണ്ണൂർ താവക്കര റോഡിലാണ് ഇന്നലെ സന്ധ്യക്ക് നടുറോഡിൽ പത്തിവിടർത്തി മുർഖനെ കണ്ടത്.

റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച മൂർഖൻ, വാഹനങ്ങളുടെ ശബ്ദം കേട്ട് പത്തിവിടർത്തി നടുറോഡിൽ നിലയുറപ്പിക്കുകയായിരുന്നു. പാമ്പിനെ കണ്ട് പേടിച്ച ഇരുചക്രവാഹന യാത്രക്കാരും കാർ ഡ്രൈവർമാരും വാഹനം പെട്ടെന്ന് നിർത്തി. ഇതോടെ റോഡിന്റെ ഇരുവശങ്ങളിലേക്കും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. മൂർഖൻ പത്തിവിടർത്തി ചീറ്റിയതോടെ ആരും അടുത്തേക്ക് പോകാൻ തുനിഞ്ഞില്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.