പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കഞ്ഞിക്കലത്തില്‍ മൂര്‍ഖൻ പാമ്പ്: രക്ഷയായത് വളർത്തു പൂച്ച

 


കണ്ണൂർ: അർധരാത്രി അടുക്കളയിലെ കഞ്ഞിക്കലത്തിനകത്ത് പതിയിരുന്ന വിഷപ്പാമ്പിനെ സമയോചിതമായ ഇടപെടലിലൂടെ കണ്ടെത്തി വീട്ടുകാരുടെ ജീവൻ രക്ഷിച്ചിരിക്കുകയാണ് ഒരു വളർത്തുപൂച്ച.

കണ്ണൂർ തില്ലങ്കേരി സ്വദേശിയുടെ വീട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

വീട്ടുകാരെല്ലാം ഉറക്കത്തിലായിരുന്ന സമയത്താണ് അടുക്കളയില്‍ നിന്ന് പൂച്ച അസാധാരണമാംവിധം ബഹളം വെക്കാൻ തുടങ്ങിയത്. പൂച്ചയുടെ നിർത്താതെയുള്ള കരച്ചില്‍ കേട്ട് സംശയം തോന്നി അടുക്കളയിലെത്തി പരിശോധിച്ചപ്പോഴാണ് കഞ്ഞിക്കലത്തിനുള്ളില്‍ ചുരുണ്ടുകൂടിയിരിക്കുന്ന മൂർഖൻ പാമ്പിനെ കണ്ടത്.

ഉടൻ തന്നെ വനംവകുപ്പിന്റെ അംഗീകൃത പാമ്പ് പിടിത്തക്കാരനെ വിവരമറിയിച്ചു. ഏറെ പരിശ്രമത്തിനൊടുവില്‍ മൂർഖനെ സുരക്ഷിതമായി പിടികൂടി കാട്ടിലേക്ക് തുറന്നുവിട്ടു. വളർത്തുപൂച്ചയുടെ ജാഗ്രത ഒന്നുകൊണ്ടുമാത്രമാണ് വലിയൊരു അപകടത്തില്‍ നിന്ന് കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.