പയ്യന്നൂർ:പയ്യന്നൂരിൽ വൻ കഞ്ചാവ് വേട്ട 17 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് സംഘം പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി ദശരഥ് മണ്ഡലിനെ (25) യാണ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖിൻ്റെ നേതൃത്വത്തിൽ എക്സൈസ് സംഘവും ആർപിഎഫും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ഇന്ന് രാവിലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ്മുർഷിദാബാദിൽ നിന്നും ട്രെയിൻ മാർഗ്ഗം വിൽപനക്കായി കെട്ടുകളാക്കി കൊണ്ടുവന്ന 17കിലോ കഞ്ചാവുമായി പ്രതി പിടിയിലായത്.


