തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭ ബസ്റ്റാന്റില്‍ പതിനൊന്ന് വയസുകാരിയുടെ കാലില്‍ സ്വകാര്യ ബസിൻ്റെ ടയർകയറി പരിക്കേറ്റു.
ഇരിക്കൂര്‍ പെരുവളത്തുപറമ്പിലെ ഫാത്തിമക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ഏഴരക്കായിരുന്നു സംഭവം.
പരിക്കേറ്റ ഫാത്തിമയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പെരുമ്പടവ്-ചെറുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശ്രീനിധി എന്ന സ്വകാര്യ ബസാണ് അപകടത്തിന് ഇടയാക്കിയത്.


