പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പുലിക്കുരുമ്പയിൽ ടൂറിസ്റ്റ് ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം: മൂന്നുപേർക്ക് പരിക്ക്; ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

നടുവിൽ: ബെംഗളൂരുവിൽ നിന്നുള്ള വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് പുലിക്കുരുമ്പയിൽ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി. ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് സംഭവം. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. ഇതിൽ ഒരാളെ കരുവഞ്ചാൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവരുടെ പരിക്ക് സാരമുള്ളതല്ല.

കോളേജ് വിദ്യാർഥികളും അധ്യാപകരുമടങ്ങുന്ന സംഘമാണ് വാഹനത്തിലുണ്ടായിരുന്നത്. പൈതൽമല, ഏഴരക്കുണ്ട്, പാലക്കയംത്തട്ട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ രണ്ട് ബസുകളിലായി എത്തിയ സംഘത്തിലെ ഒരു വാഹനമാണ് അപകടത്തിൽപെട്ടത്. കുടിയാന്മല ഭാഗത്തുനിന്ന് പുലിക്കുരുമ്പ ഭാഗത്തേക്ക് വരുന്നതിനിടെ വാഹനം റോഡരികിലെ കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വലിയൊരു ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.