സെപ്റ്റംബർ 28 തിങ്കള്‍ മുതല്‍ 30 ബുധൻ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി എസ്ബിഐ.ഈ ദിവസങ്ങളില്‍ എ.ടി.എം സേവന നിരക്കുകള്‍ എസ്ബിഐ ഒഴിവാക്കി. പണിമുടക്ക് സമയത്ത് ഉപഭോക്താക്കള്‍ക്ക് തടസ്സമില്ലാതെ പണം പിൻവലിക്കുന്നതിനായി രാജ്യത്തെ ഏത് ബാങ്കിന്റെ എടിഎം ഉപയോഗിച്ചാലും അത്തരം ഇടപാടുകള്‍ക്ക് അധിക നിരക്ക് ഈടാക്കില്ലെന്ന് എസ്‌ബിഐ വ്യക്തമാക്കി. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ബാങ്ക് ഇടപാടുകള്‍ നടത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അറിയാം.
ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്താം
ബുദ്ധിമുട്ടുകള്‍ നേരിടാതിരിക്കുന്നതിനായി അടിയന്തര പ്രാധാന്യമുള്ള നേരിട്ടുള്ള ഇടപാടുകള്‍ മുൻകൂട്ടി പൂർത്തിയാക്കാൻ ബാങ്ക് നിർദേശിക്കുന്നു. കൂടാതെ, പണിമുടക്ക് ദിവസങ്ങളില്‍ താഴെ പറയുന്ന ഡിജിറ്റല്‍, ഓണ്‍ലൈൻ സേവനങ്ങള്‍ സജീവമായിരിക്കുമെന്നും എസ്.ബി.ഐ അറിയിച്ചു.


