പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

തിരുവനന്തപുരത്ത് ഒന്നര വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു



തിരുവനന്തപുരം വിളവൂര്‍ക്കലില്‍  ഒന്നരവയസുകാരിയെ കഴുത്തറുത്ത് കൊന്ന് അമ്മയുടെ ക്രൂരത. കൃത്യം നടത്തിയ അമ്മ ക്രിസ്റ്റിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. അന്ന എന്ന് വിളിക്കുന്ന ഇവാന എന്ന ഒന്നര വയസുകാരിയാണ് കൊല്ലപ്പെട്ടത്. അഭിജിത്– ക്രിസ്റ്റി ദമ്പതികളുടെ മകളാണ്. 

വീട്ടില്‍ വച്ചാണ് സംഭവം നടക്കുന്നത്. മാതാപിതാക്കളുടെ വഴക്കിനിടെ കുഞ്ഞിനെ കഴുത്തറത്തു എന്നാണ് ലഭിക്കുന്ന വിവരം. പൊലീസെത്തിയാണ് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തുക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മലയന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്ന സ്ഥലം.

           


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.