പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

ആശുപത്രിയില്‍ അമ്മയെ കണ്ട് മടങ്ങിയ യുവാവിന് ദാരുണാന്ത്യം : വാഹനാപകടത്തില്‍ അഭിനവ് മരിച്ചതിൻ്റെ നടുക്കത്തില്‍ വായാട്ടുപറമ്പ് ഗ്രാമം

 

കരുവൻചാൽ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയെ കണ്ടുവരുന്നതിനിടെ യുവാവിനെ വാഹനാപകടത്തിൻ്റെ രൂപത്തില്‍ മരണം തട്ടിയെടുത്തു.പരിയാരംഅമ്മാനപ്പാറയില്‍ ചുടല-മാതമംഗലം റോഡിലാണ് ബൈക്കപകടത്തില്‍ യുവാവ് ദാരുണമായി മരിച്ചത് വായാട്ടുപറമ്പ് ജങ്ഷനിലെ സുരേഷ്-സ്മ‌ിത ദമ്പതികളുടെ മകൻ അഭിനവ് സുരേഷാ (19) ണ് മരിച്ചത്.

ബുധനാഴ്ച്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജില്‍ കഴിയുന്ന രോഗിയായ അമ്മയെ കണ്ട് വായാട്ടുപറമ്പിലെ വീട്ടിലേക്ക്. ബൈക്കില്‍ മടങ്ങുകയായിരുന്നു.

മുടിക്കാനം ജംഗ്ഷനില്‍ വെച്ച്‌ അഭിനവ് ഓടിച്ച ബൈക്ക് നിയന്ത്രണംവിട്ട് മുന്നില്‍ പോവുകയായിരുന്ന കെ.എല്‍-59 എഫ് 9727 ചെങ്കല്‍ ലോറിയില്‍ ഇടിച്ച്‌ നിയന്ത്രണംവിട്ട് എതിരെ മണല്‍കയറ്റി മാതമംഗലം ഭാഗത്തുനിന്ന് വരികയായിരുന്ന ടോറസ് ലോറി ക്കടിയിലേക്ക് വീഴുകയായിരുന്നു. റോഡില്‍ തെറിച്ചുവീണഅഭിനവിന്റെ ശരീരത്തിലുടെ ലോറി കയറിയിറങ്ങി. തല ഉടലില്‍ നിന്ന് വേർപെട്ട നിലയിലാണ്. മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സംസ്ക്കരിക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.