പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പോയത് എങ്ങോട്ട് ....? കൂത്തുപറമ്പിലെ പത്താം ക്ലാസുകാരൻ അദ്വൈതിനായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്

 


കണ്ണൂർ:  കൂത്തുപറമ്പില്‍ 15 വയസ്സുകാരനായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കാണാനില്ലെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഊർജിതമാക്കി.രാജീവ് ഗാന്ധി മെമ്മോറിയല്‍ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈത് എന്ന കുട്ടിയെയാണ് കാണാതായത്.

രാവിലെ 6.30-ന് പാറാലുള്ള ട്യൂഷൻ സെന്ററിലേക്ക് സ്കൂള്‍ യൂണിഫോം ധരിച്ച്‌ ഇറങ്ങിയതായിരുന്നു കുട്ടി. എന്നാല്‍ കുട്ടി ട്യൂഷൻ സെന്ററില്‍ എത്തിയില്ലെന്ന കാര്യം അധ്യാപകരില്‍ നിന്ന് അറിഞ്ഞതോടെ വീട്ടുകാർ കൂത്തുപറമ്പ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ അദ്വൈത് യൂണിഫോം മാറ്റി മറ്റൊരു വസ്ത്രം ധരിച്ച്‌ കൂത്തുപറമ്പ് ജംഗ്ഷനിലും തുടർന്ന് തലശ്ശേരി റെയില്‍വേ സ്റ്റേഷനിലും എത്തിയതായി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കുട്ടി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിൻ കയറി പോയിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുന്നു. സ്കൂള്‍ ബാഗും 800 രൂപയുമാണ് അദ്വൈതിന്റെ കൈവശമുള്ളത്.

റെയില്‍വേ സ്റ്റേഷനില്‍ എത്തിയ കുട്ടി ഏത് ദിശയിലേക്കാണ് പോയത് എന്നത് സംബന്ധിച്ച വ്യക്തമായ വിവരങ്ങള്‍ പൊലീസിന് ഇതുവരെ ലഭിച്ചിട്ടില്ല. കുട്ടിയെ കണ്ടെത്താനായി പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തുകയാണ്. കാണാതായ അദ്വൈതിനെ കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8075258027 എന്ന നമ്പറില്‍ വിളിച്ച്‌ അറിയിക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.