പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കളിക്കുന്നതിനിടെ അബദ്ധത്തില്‍ വീട്ടിലെ വാട്ടര്‍ ടാങ്കിലേക്ക് വീണു; പാലക്കാട് രണ്ട് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

 



പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപ്പാറയില്‍ വീട്ടിലെ വാട്ടർ ടാങ്കില്‍ വീണ് രണ്ട് സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം.

കൊഴിഞ്ഞാമ്പാറ സ്വദേശിയായ ജോണ്‍ കുമാറിന്റെ മക്കളായ അഞ്ച് വയസ്സുകാരി ജനിഫർ ജൂലിയറ്റും, മൂന്ന് വയസ്സുകാരൻ റോബിൻ ക്രിസ്റ്റഫറുമാണ് മരിച്ചത്.കളിക്കുന്നതിനിടെ അബദ്ധത്തില്‍ വാട്ടർ ടാങ്കിലേക്ക് വീണതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയവർ ഉടൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.