പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

തലശ്ശേരിയിൽ പെയിന്റിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു

 


             

                                                                      

തലശ്ശേരി: പെയിന്റിങ് ജോലിക്കിടെ കെട്ടിടത്തിൽ നിന്ന് തെന്നി വീണ് മൊകേരി കടേപ്രം സ്വദേശിക്ക് ദാരുണാന്ത്യം. കടേപ്രം തെരുവിലെ കുറ്റിക്കാട്ടിൽ മുസ്തഫ (60) ആണ് മരിച്ചത്.

ഇന്നലെ തലശ്ശേരിയിൽ ഇരുനില കെട്ടിടത്തിൽ പെയിന്റിങ് ജോലിയിൽ ഏർപ്പെട്ടിരിക്കെ കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരേതനായ മൊയ്തു ഹാജി-മറിയുമ്മ എന്നിവരുടെ മകനാണ്. ഭാര്യമാർ: ഹസീന, സാജിത. മക്കൾ: മുജീബ്, ഷുഹൈബ്, ഫാസി ഫൈസാൻ, സൈൻ അബ്ദുള്ള, മുഹമ്മദ് ജാഷ്. സഹോദരങ്ങൾ: അഷറഫ്, സലീം, മുനീർ.




Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.