പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad Job Malayalam App

കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസിന്റെ ടയർപൊട്ടിത്തെറിച്ച് യുവതിയുടെ കാലൊടിഞ്ഞു,കേസെടുത്തു

 


കാഞ്ഞങ്ങാട്: പയ്യന്നൂരിൽ നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന പ്രിയദർശിനി കെഎസ്ആർടിസി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് യുവതിക്ക് പരിക്കേറ്റു.

ബസ്സിന്റെ പിറകിലെ സൈഡ് സീറ്റിലിരുന്നു യാത്ര ചെയ്യുകയായിരുന്ന യുവതിക്കാണ് പരിക്കേറ്റത്. കാഞ്ഞങ്ങാട് എത്തിയ ഉടൻ ടയർ പൊട്ടിയതോടെ ബസ്സിനകത്തെ പ്ലാറ്റ്ഫോം പൊട്ടി സീറ്റിനടിയിൽ കാല് കുടുങ്ങി യുവതിയുടെ എല്ല് പൊട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ തൈക്കടപ്പുറം അഴിത്തല സ്വദേശിനി എം കെ കുഞ്ഞായിശ (39) കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം.

ബസ്സിൽ 70-ഓളം യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. കാഞ്ഞങ്ങാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.