കൊച്ചി: വീട്ടില്‍ നിന്ന് മദ്യം പിടിച്ചെടുത്ത കേസില്‍ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവധിച്ചു.ജസ്റ്റീസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില് നിശ്ചിത ഇടവേളകളില് ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാനോ തെളിവ് നശിപ്പിക്കാനോ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടൊണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
മാനന്തവാടി ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ആന്റോ അഗസ്റ്റിന് കോടതി ഉത്തരവ് ലഭ്യമാകുന്ന മുറയ്ക്ക് ജയിലില്‍ നിന്ന് നടപടികള്‍ പൂർത്തിയാക്കി പുറത്തിറങ്ങാനാവും. മെസി തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്‌ഐടി നടത്തിയ പരിശോധനയിലാണ് ഇയാളുടെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച നിലയില്‍ മദ്യം കണ്ടെത്തിയത്.


