പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട,ആലപ്പുഴ,ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ (05-08-2026) അവധി നൽകിയത്. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകി. ആലപ്പുഴ, വയനാട് ജില്ലകളിൽ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ആലപ്പുഴ ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, അങ്കണവാടികൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി നൽകി ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവിറക്കി.

പത്തനംതിട്ടയിൽ മുൻകൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ല. പത്തനംതിട്ട ജില്ലയിൽ നാളെയും മറ്റന്നാളും ഓറഞ്ച് അലർട്ട് ആണ്. സംസ്ഥാനത്തെ മഴക്കെടുതിയിൽ കെ ടെറ്റ് പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റമുണ്ട്. മഴക്കെടുതി ബാധിക്കാത്ത കേന്ദ്രങ്ങളിൽ ഓഗസ്റ്റ് 8,9 തീയതികളിലെ പരീക്ഷ നടക്കും. തിരുവല്ല എം ജി എം എച്ച് എസ്‌ – ന് പകരം തിരുവല്ല എസ്‌ സി എസ്‌ എച്ച് എസ്‌ ൽ പരീക്ഷ നടക്കും. കുട്ടനാട് വിദ്യാഭ്യാസ ജില്ല കിടങ്ങറ ഗവണ്മെന്റ് എച്ച് എസ്‌ എസ്‌ ന് പകരം ആലപ്പുഴ സെന്റ് ജോസഫ് ഗേൾസ് എച്ച് എസ്‌ എസ്‌ ൽ നടക്കും. നിലവിൽ ലഭ്യമായ ഹാൾടിക്കറ്റ് ഉപയോഗിച്ച് തന്നെ പരീക്ഷ എഴുതാം.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.