പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ശാസ്ത്രയിൽ തൊഴിൽ പരിശീലനം.

 



 ഗാർഹിക അതിക്രമം നേരിടുന്ന സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട്ശാസ്ത്ര ഷെൽട്ടർ ഹോമിൽ തൊഴിൽ പരിശീലന പരിപാടി ആരംഭിച്ചു.

ഫിനോയിൽ നിർമ്മാണം, സോപ്പു നിർമ്മാണം, കോഴി വളർത്തൽ, പച്ചക്കറിത്തോട്ട നിർമ്മാണം, തയ്യൽ പരിശീലനം തുടങ്ങിയ  പരിശീലന പരിപാടി കളാണ് ഈ വർഷം നടപ്പാക്കുക.

ഫിനോയിൽ നിർമ്മാണ പരിശീലനം ജില്ലാ വനിതാ സംരക്ഷണ ഓഫീസർ പി.സുലജ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര ഡയരക്ടർ വി.ആർ, വി. ഏഴോം അദ്ധ്യക്ഷനായി. കൂത്ത്പറമ്പ് വൺ സ്റ്റോപ്പ് സെന്റർ കേസ് സ്റ്റഡി വർക്കർ വി.കെ.രേഷ്മ, സ്വയം തൊഴിൽ സംരഭക ഗ്രീഷ്മ.എ തുടങ്ങിയവർ സംസാരിച്ചു.

ഷെൽട്ടർ ഹോംസു പ്രണ്ട് സുജഎൻ. സ്വാഗതവും ശാസ്ത ട്രഷറർ ഗഗൻ കാനായി നന്ദിയും പറഞ്ഞു.

ഇൻസ്ട്രക്ടർ രമണി ടി.വി. പരിശീലനത്തിന്ന് നേതൃത്വം നൽകി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.