പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

നടി തൃഷയ്ക്കെതിരെ ദ്വയാർഥ പ്രയോ​ഗ പരാമർശം: ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

 


തമിഴ്നാട് രാഷ്ട്രീയത്തെ കലുഷിതമാക്കി നാടകീയ രം​ഗങ്ങൾ. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. നടി തൃഷയ്ക്ക് എതിരായ ദ്വയാർഥ പ്രയോ​ഗത്തിലാണ് അറസ്റ്റ്. കാവേരി വിഷയത്തിലെ പ്രസം​ഗത്തിലാണ് വിവാദ പരാമർശം നടത്തിയത്.

നീലങ്കരയിലെ വീട്ടിലെത്തിയാണ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പിന്നാലെ ഡിഎംകെ പ്രവ‌ർത്തകർ പൊലീസ് വാഹനം തടഞ്ഞു. വലിയ പ്രതിഷേധമാണ് അറസ്റ്റിനെതിരെ അരങ്ങേറുന്നത്. ഉദയനിധി സ്റ്റാലിന്റെ അറസ്റ്റ് ഉച്ചയ്ക്ക് 12 വരെ കോടതി തടഞ്ഞിരുന്നു. ഈ ഉത്തരവ് കാറ്റിൽ പറത്തിയാണ് ഉദയനിധിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

പൊലീസ് നടപടിയിൽ ഡിഎംകെ പ്രവർത്തകർ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് വാഹനത്തെ കടത്തിവിടാൻ പ്രവർത്തകർ അനുവദിക്കുന്നില്ല.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.