പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

താവം റെയിൽവേ മേൽപ്പാലത്തിൽ ഗ്യാസ് ടാങ്കർ ലോറി ബ്രേക്ക്‌ഡൗൺ; ഗതാഗതക്കുരുക്ക്

 


പഴയങ്ങാടി: താവം റെയിൽവേ മേൽപ്പാലത്തിന് മുകളിൽ ഗ്യാസ് ടാങ്കർ ലോറി ബ്രേക്ക്‌ഡൗൺ ആയതിനെ തുടർന്ന് മണിക്കൂറുകളോളം ഗതാഗത തടസ്സം. ഇന്ന് രാവിലെയാണ് സംഭവം.


കേരളത്തിൽ ലോഡ് ഇറക്കി മംഗലാപുരം ഭാഗത്തേക്ക് മടങ്ങുകയായിരുന്ന ഗ്യാസ് ടാങ്കർ ലോറിയാണ് പാലത്തിന്റെ ഏകദേശം മധ്യഭാഗത്ത് വെച്ച് ബ്രേക്ക്‌ഡൗൺ ആയത്. ലോറി പാലത്തിന്റെ അരികോട് ചേർത്ത് നിർത്തിയതിനാൽ അപകടം ഒഴിവായി.


പാലത്തിന് മുകളിൽ ഗ്യാസ് ടാങ്കർ ലോറി കുടുങ്ങിയതോടെ വാഹനങ്ങൾ കടന്നുപോകുന്നതിന് ബുദ്ധിമുട്ട് നേരിട്ടു. ഇതേത്തുടർന്നാണ് പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.


ലോറി ബ്രേക്ക്‌ഡൗൺ ആയ വിവരം ബന്ധപ്പെട്ട കമ്പനി അധികൃതരെ അറിയിച്ചതായും മെക്കാനിക്ക് എത്തിയ ഉടൻ ലോറി പാലത്തിന് മുകളിൽ നിന്ന് മാറ്റുമെന്നും ലോറി ഡ്രൈവർ പറഞ്ഞു.


താവം റെയിൽവേ മേൽപ്പാലത്തിൽ വാഹനങ്ങൾ ബ്രേക്ക്‌ഡൗൺ ആകുന്നത് പതിവാകുന്നതോടെ ഗതാഗത സുരക്ഷ സംബന്ധിച്ച ആശങ്കയും ഉയരുന്നുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.