പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഓണത്തിരക്ക്: പയ്യന്നൂർ നഗരത്തിൽ 17 മുതൽ ഗതാഗത നിയന്ത്രണം

 


പയ്യന്നൂർ:ഓണം ആഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂർ നഗരത്തിലുണ്ടാവുന്ന തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കാൻപയ്യന്നൂർ നഗരസഭയും പോലീസും ചേർന്ന്  നടപടിക്കൊരുങ്ങുന്നു. പോലീസിനെ സഹായിക്കാൻ ഡിഎൽആർ തൊഴിലാളികളുടെ സേവനം കൂടി ഉപയോഗപ്പെടുത്തിയാണ് 17 മുതൽ ക്രമീകരണങ്ങൾ നടപ്പാക്കുന്നത്.


  ഗാന്ധി പാർക്ക് റോഡ്, സിഐടിയു ഓഫീസ് റോഡ് എന്നിവിടങ്ങളിൽ നിന്നും മെയിൻ റോഡിലേക്ക് വാഹന ഗതാഗതം നിരോധിച്ചു. തായിനേരി ജംഗ്ഷൻ മുതൽ ബികെഎം ജംഗ്ഷൻ വരെ വാഹനഗതാഗതം നിരോധിച്ചു. കെഎസ്ആർടിസി ജംഗ്ഷനിൽ നിന്നും മാർക്കറ്റ് റോഡിലേക്ക് വാഹനങ്ങൾ വരാൻ പാടില്ല. പെരുമ്പസെഞ്ചുറി ജംഗ്ഷനിൽ നിന്നും ദേശീയപാതയിലേക്ക് മാർക്കറ്റ് റോഡ് വഴി വാഹനങ്ങൾ പോകണം. പിലാത്തറ – പഴയങ്ങാടി -കണ്ണൂർ ഭാഗങ്ങളിലേക്കുള്ള ബസുകൾ ബൈപാസ് വഴി പോകണം.

ഓട്ടോസ്റ്റാൻ്റുകളിലെ ഓട്ടോറിക്ഷകളുടെ എണ്ണവും പരിമിതപ്പെടുത്തി. ചരക്കുവാഹനങ്ങൾ രാവിലെ ഒൻപതിന് മുമ്പും പതിനൊന്നിനും മൂന്നിനുമിടയിലും ആറിന് ശേഷവും കയറ്റിറക്ക് നടത്തണം. ഗതാഗത തടസമുണ്ടാക്കും വിധമുള്ള റോഡരികിലെ പാർക്കിങ്ങിനും നിരോധനമുണ്ട്. 

ജനങ്ങൾ പൊതുഗതാഗത സൗകര്യങ്ങളും പേ പാർക്കിങ്ങ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തി പരമാവധി സഹകരിക്കണമെന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിഴചുമത്താനാണ് തീരുമാനമെന്നും വാർത്ത സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. സരിൻ ശശി, വൈസ് ചെയർ പേഴ്സൺ പി.ശ്യാമള, പോലീസിനെ പ്രതിനിധീകരിച്ച്എസ് ഐ കെ.പി. രമേശൻ, കെ. പ്രിയേഷ് , സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ എം. രാമകൃഷ്ണൻ, ടി.വി.ഷീബ,നഗരസഭ സെക്രട്ടറി എന്നിവർ അറിയിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.