പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പൂട്ടിക്കിടക്കുന്ന ചകിരി ഫാക്‌റിയില്‍ നിന്ന് ഒരുലക്ഷം രൂപയുടെ മെഷിനറികള്‍ കവര്‍ന്നു

 


പരിയാരം:പൂട്ടിക്കിടക്കുകയായിരുന്ന യന്ത്രവല്‍കൃത ചകിരി സഹകരണ സംഘത്തില്‍ മോഷണം. ഒരു ലക്ഷം രൂപയുടെ മെഷീനുകളും ഇരുമ്പ് ഷീറ്റുകളും മോഷണംപോയി. പരിയാരം കോരന്‍പീടിക കാവിന്‍ചാലില്‍ പ്രവര്‍ത്തിച്ചിരുന്ന ചകിരിസംഘം ഓഫീസും ഫാക്ടറിയും കഴിഞ്ഞ മൂന്ന് വര്‍ഷമായി അടച്ചിട്ടിരിക്കയാണ്. 

ഫാക്ടറിയുടെ ഷട്ടറിന്റെയും ഓഫീസ്‌കെട്ടിടത്തിന്റെ വാതിലിന്റെയും പൂട്ട്‌പൊളിച്ച് കടന്നാണ് സാധനങ്ങള്‍ മോഷ്ടിച്ചത്. 2023 ജനുവരിക്കും 2025 ആഗസ്‌റ്റ് 9 നും ഇടയിലാണ് മോഷണം നടന്നതെന്ന് കാണിച്ച് അമ്മാനപ്പാറ ദീപാഞ്ജലിയിലെ ഇ.ടി.രാജീവന്‍ നല്‍കിയ പരാതിയിലാണ് പരിയാരം പോലീസ് കേസെടുത്തത്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.