പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

വീട് കുത്തിത്തുറന്ന് എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവർന്നതായി പരാതി

 



പരിയാരം: വീട് കുത്തിത്തുറന്ന് എട്ട് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തതായി പരാതി. പിലാത്തറ മണ്ടൂര്‍ കുന്നുമ്പ്രത്തെ മുള്ളിക്കോട് വീട്ടില്‍ എം.ബാലകൃഷ്ണന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്.

36 ഗ്രാം സ്വര്‍ണ ചെയിന്‍, എട്ട് ഗ്രാം സ്വര്‍ണചെയിന്‍, 6 ഗ്രാം വീതം വരുന്ന രണ്ട് മോതിരങ്ങള്‍, എട്ട് ഗ്രാം സ്വര്‍ണവള എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്.

ജൂലൈ 12 ന് വൈകുന്നേരം ആറിനും 31 ന് രാവിലെ എട്ടരക്കും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് സംശയിക്കുന്നു.

ബെഡ്‌റൂമിലെ ഷെല്‍ഫില്‍ സൂക്ഷിച്ച ആഭരണങ്ങളാണ് കവര്‍ച്ച ചെയ്തത്.

എട്ട്‌ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.