പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കണ്ണൂർ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് താൽക്കാലിക നിയന്ത്രണം

 


കണ്ണൂർ: ജില്ലയിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സന്ദർശകർക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. കാലവർഷം കലിതുള്ളി പെയ്യുന്നതിനാൽ വിനോദസഞ്ചാരികളുടെ സുരക്ഷ കണക്കിലെടുത്താണ് സന്ദർശകരുടെ പ്രവേശനത്തിന് താൽക്കാലികമായി നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് ഡിടിപിസി (DTPC) അറിയിച്ചു.

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ സന്ദർശകർക്ക് കർശനമായ നിയന്ത്രണമായിരിക്കും ഉണ്ടായിരിക്കുക. മോശം കാലാവസ്ഥയെ തുടർന്ന് അപകടസാധ്യതകൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായാണ് ഈ അടിയന്തര നടപടി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി. വിനോദസഞ്ചാര മേഖലകളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശമുണ്ട്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.