കണ്ണപുരം :റെയിൽവേ സ്റ്റേഷന് സമീപം പഴയങ്ങാടി ഭാഗത്തേക്ക് പോകുന്ന രണ്ടാം നമ്പർ പ്ലാറ്റ്ഫോമിനു സമീപം അജ്ഞാതനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 4.45 മണിയോടെയാണ് സംഭവംറെയിൽവെ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന ആളാണ് തൂങ്ങിമരിച്ചത്. തുടർന്ന് സ്റ്റേഷൻ മാസ്റ്റർ കണ്ണപുരം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സ്റ്റേഷൻ മാസ്റ്ററുടെ പരാതിയിൽ കേസെടുത്ത കണ്ണപുരം പോലീസ് അന്വേഷണം തുടങ്ങി.

