പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

പട്ടുവം അരിയില്‍ യുവാവ് വീട്ടിനകത്ത് ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ചു.

 



തളിപ്പറമ്പ്: യുവാവിനെ വീടിന്റെ മുകള്‍നിലയിലെ ബെഡ്‌റൂമിലെ ജനല്‍കമ്പിയില്‍ ഉടുമുണ്ടില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

പട്ടുവം അരിയിലെ കൊമ്മച്ചി വീട്ടില്‍ പി.പി.അബ്ദുള്ള-ഫാത്തിമ ദമ്പതികളുടെ മകന്‍ കെ.മുഹമ്മദ് അഫ്‌സല്‍(29)ആണ് മരിച്ചത്.

ഇന്നലെ(ആഗസ്റ്റ്-17) വൈകുന്നേരം 6.15 നാണ് മൃതദേഹം കണ്ടത്.

ഭാര്യ: സജിന(കാസര്‍ഗോഡ്).

ഒരു വര്‍ഷം മുമ്പാണ് വിവാഹിതനായത്.

പന്തല്‍ നിര്‍മ്മാണ ജോലിക്കാരനാണ്.

മദ്യപാനം മൂലമുള്ള മാനസികവിഷമം കാരണമാകാം മരണമെന്നാണ് വിവരം.

സഹോദരങ്ങള്‍: കെ.മുഹമ്മദ് അഷ്ഫല്‍, കെ.മുഹമ്മദ് അല്‍ത്താഫ്, കെ.ഫമിദ.

മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.

രാവിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം അരിയില്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കം നടക്കും.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.