കണ്ണൂർ:പൂച്ചക്കാട്ടെ പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കണ്ണൂർ അമ്പലത്തട്ട് സ്വദേശി വി അമൽ ആണ് മരിച്ചത്. എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു അമൽ.
ബുധനാഴ്‌ച രാവിലെ പൂച്ചക്കാട് കാട്ടാമ്പള്ളി സ്വദേശിയായ 25 കാരിയെ കർണാടകയിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കിഴക്കേക്കരയിൽ തയ്യിൽ വീട്ടിൽ ചന്ദ്രൻ്റെ മകൾ പി അനുശ്രീ (25) ആണ് മരിച്ചത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കർണാടകയിലെ ഉൻസൂർ ബ്രാഞ്ചിലെ ജീവനകാരിയായിരുന്നു. ഡിസംബർ 26 നാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരുന്നത്. മരണകാരണം നിലവിൽ വ്യക്തമല്ല. വീഡിയോ കോൾ വിളിച്ചായിരുന്നു അനുശ്രീ ജീവനൊടുക്കിയത്. ഇതിനു പിന്നാലെയാണ് പ്രതിശ്രുത വരനും ജീവനൊടുക്കിയത്.

