പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കേസ്; പ്രതിയെ പിടികൂടുന്നതിന് പൊലീസ് ഇന്റർപോളിന്റെ സഹായം തേടും

 


കണ്ണൂർ: അഴീക്കോട് പൊയ്ത്തുംകടവില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കള്‍. 20കാരി ഫാത്തിമത്തുല്‍ റിസ ജീവനൊടുക്കിയതിന് പിന്നില്‍ ഭർത്താവിന്റെ ലഹരി ഉപയോഗവും പീഡനവുമാണെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഭർത്താവ് ആസിഫ് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ റിസക്ക് മാനസികമായും ശാരീരികമായും പീഡനങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

ജീവനൊടുക്കുന്നതിന് മുൻപ് ഭർത്താവില്‍ നിന്ന് ഉണ്ടായ പീഡന വിവരങ്ങള്‍ ഉറ്റസുഹൃത്തുമായി റിസ ഫോണ്‍ സംഭാഷണത്തിലൂടെ പങ്കുവച്ചിരുന്നു. ഭർത്താവിന്റെ ക്രൂരതകള്‍ പുറത്തറിയണമെന്നതടക്കമുള്ള ശബ്ദ സന്ദേശമാണ് പുറത്തുവന്നത്.

ഈ വർഷം ജനുവരി എട്ടിനായിരുന്നു ഫാത്തിമത്തുല്‍ റിസയുടെയും മുണ്ടേരിമൊട്ട മായൻമുക്ക് സ്വദേശി ആസിഫിന്റെയും വിവാഹം നടന്നത്. വിവാഹത്തിന് ശേഷം വിദേശത്ത് എത്തി ആസിഫിന്റെ ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ട് ചോദ്യം ചെയ്തതിന് പിന്നാലെയാണ് റിസ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നതെന്    ബന്ധുക്കള്‍ പറഞ്ഞു.

ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത വളപട്ടണം പൊലീസ്, യുവതി എഴുതിയ കുറിപ്പും സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദ സന്ദേശവും പരിശോധിച്ച്‌ പ്രേരണകുറ്റത്തിനും ഭർതൃ പീഡനത്തിനും കേസെടുത്തിട്ടുണ്ട്. റിസയുടെ മരണ വിവരമറിഞ്ഞ് വിദേശത്തുനിന്ന് നാട്ടിലെത്തിയ ആസിഫ്, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിദേശത്തേക്ക് തിരിച്ചു പോയി. ആത്മഹത്യ കുറിപ്പ് കിട്ടിയിട്ടും സംഭവത്തില്‍ പൊലീസ് വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

അതിനിടെ യു.എ.ഇയിലെ എയർപോർട്ടില്‍ ജോലി ചെയ്യുന്ന പ്രതിയെ പിടികൂടുന്നതിന് പൊലീസ് ഇന്റർപോളിന്റെയും എംബസിയുടെയും സഹായവും തേടുമെന്നറിയുന്നു. വിമാനത്താവളത്തിലും ജാഗ്രത നിർദ്ദേശമുണ്ട്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.