തളിപ്പറമ്പ്: കിണറ്റില്‍ ചാടിയ യുവതിയെ തളിപ്പറമ്പ് അഗ്‌നിരക്ഷസേന രക്ഷപ്പെടുത്തി.
ഇന്ന് രാവിലെ 5.20 നായിരുന്നു സംഭവം.
കണ്ണപ്പിലാവിലെ അവിവാഹിതയും 25 വയസുകാരിയുമായ യുവതിയാണ് കിണറില്‍ ചാടിയത്.
വിവരം ലഭിച്ചയുടന്‍തന്നെ സേന സംഭവ സ്ഥലത്തെത്തിയപ്പോള്‍ യുവതി കയറില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു.
അഗ്‌നിരക്ഷസേനയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനീഷ് പാലവിള കിണറ്റില്‍ ഇറങ്ങി റെസ്‌ക്യൂ നെറ്റില്‍ ഇവരെ സുരക്ഷിതമായി പുറത്തെത്തിച്ചു.
സേനയുടെ ആംബുലന്‍സിലാണ് പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.
സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ സി.കെ. ഷൈജേഷിന്റെ നേതൃത്വത്തില്‍ കെ.ധനേഷ്, സരിന്‍ സത്യന്‍, കെ.വി.അനൂപ്, ദിലീപ് കുമാര്‍, കെ.വി.ഹരികുമാര്‍, ശ്യംദേവ്, എ.അനൂപ്, എ.ഗിരീഷ്‌കുമാര്‍, വി.ജയന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

