പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഓണക്കാലത്തെ ചെലവ്; 2200 കോടി കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

 



ഓണക്കാലത്തെ ചെലവിനായി 2200 കോടി രൂപ കടമെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ശമ്പളം, പെന്‍ഷന്‍, ക്ഷേമ ആനുകൂല്യങ്ങള്‍, ബോണസ്, ഉത്സവബത്ത എന്നിവക്കായി പതിനായിരം കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതോടെ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷമുള്ള കടമെടുപ്പ് 14,400 കോടി രൂപയാകും.

സര്‍ക്കാരിന് ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ 23,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നല്‍കിയിരിക്കുന്നത്. കടപ്പത്ര ലേലം ചൊവ്വാഴ്ച നടത്താനാണ് തീരുമാനം.

4500 രൂപയാണ് ഇത്തവണ സര്‍ക്കാര്‍ ജീവനക്കാരുടെ ഓണം ബോണസ്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് ഉത്സവബത്തയായി 3000 രൂപയും ലഭിക്കും. തിരിച്ചുപിടിക്കുന്ന അഡ്വാന്‍സായി മുന്‍വര്‍ഷത്തിന് സമാനമായി പരമാവധി 20,000 രൂപയാണ് ലഭിക്കുക. ഈ മാസം 17ന് മുമ്പായി വിതരണം ചെയ്യാനാണ് തീരുമാനം.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.