കണ്ണൂർ: ഓണത്തിരക്ക് പ്രമാണിച്ച് ഓഗസ്റ്റ് 20 മുതൽ ബംഗളൂരു - കണ്ണൂർ പ്രത്യേക ട്രെയിൻ സർവീസ് ആരഭിക്കും.
06567 നമ്പർ ബംഗളൂരു - കണ്ണൂർ ട്രെയിൻ 20ന് രാത്രി പത്തരക്ക് ബംഗളൂരു കന്റോൺമെന്റിൽ നിന്ന് പുറപ്പെടും.
21ന് ഉച്ചയ്ക്ക് 12.50ന് കണ്ണൂരിലെത്തും. തിരിച്ച് 06568 നമ്പർ ട്രെയിൻ 21ന് വൈകിട്ട് 4.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടും.
ബംഗളൂരു കന്റോൺമെന്റിൽ 22ന് രാവിലെ ആറിനെത്തും. പാലക്കാട്, ഷൊർണൂർ, തിരൂർ, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, തലശേരി എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. 16 സ്ലീപ്പർ കോച്ചും അഞ്ച് ജനറൽ കോച്ചുമുണ്ട്.

