പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

കോട്ടയത്ത് നാലുവയസുകാരന് ഷിഗെല്ല; ആരോഗ്യനില തൃപ്‌തികരം

 


കോട്ടയം: ജില്ലയിൽ നാലുവയസുകാരന് ഷിഗെല്ല സ്‌ഥിരീകരിച്ചു. അതിരമ്പുഴ സ്വദേശിയായ കുട്ടിക്കാണ് രോഗബാധ. കഴിഞ്ഞ കുറച്ചു ദിവസമായി കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. വയറിളക്കം, കടുത്ത പനി, വയറുവേദന, ഛർദി എന്നിവയെ തുടർന്ന് ഈമാസം എട്ടിനാണ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല സ്‌ഥിരീകരിച്ചത്‌. നിലവിൽ കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യവകുപ്പും ഡോക്‌ടർമാരും അറിയിച്ചു. എവിടെ നിന്നാണ് കുട്ടിക്ക് രോഗബാധയുണ്ടായതെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലിനമായ ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ഷിഗെല്ല രോഗം പരത്തുന്ന ബാക്‌ടീരിയ ശരീരത്തിൽ എത്തുന്നത്. അസുഖബാധിതനായ കുട്ടി ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾ ഓഗസ്‌റ്റ് ആറിന് ഹോട്ടലിൽ നിന്ന് ചിക്കൻ മാന്തി വാങ്ങി കഴിച്ചിരുന്നു. ഈ ആഹാരത്തിലൂടെയാണ് അസുഖം പിടിപെട്ടതെന്ന് സംശയിക്കുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.