പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഓണം അവധി കഴിഞ്ഞ് സ്‌കൂളുകള്‍ ഇന്ന് തുറക്കും

 

   


         

                                                                             

കണ്ണൂർ: ഓണം അവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. സ്‌കൂള്‍ തുറക്കുന്നതിനോടൊപ്പം നേരത്തെ മാറ്റിവെച്ച ഒന്നാം പാദവാര്‍ഷിക പരീക്ഷയും നടക്കും.

 ആഗസ്ത് 21ന് നടക്കേണ്ട എട്ടാം ക്ലാസ് പരീക്ഷയാണ് നടക്കുക. പരീക്ഷ സെപ്തംബര്‍ ഒന്നിന് നടത്താനാണ് തീരുമാനം. ആഗസ്ത് 14 മുതല്‍ 20 വരെയായിരുന്നു ഓണപ്പരീക്ഷകള്‍. ആഗസ്ത് 22 മുതലായിരുന്നു സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നത്.

 ഒന്‍പത് ദിവസം മാത്രമാണ് ഈ വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയത്. തുടക്കത്തില്‍ ആഗസ്ത് 21 ന് ഓണാഘോഷ പരിപാടികള്‍ നടക്കുന്ന ദിവസം പരീക്ഷ നടത്താനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. എന്നാല്‍ സ്‌കൂളുകളിലെ ഓണാഘോഷ ദിവസം പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാര്‍ഥികളും അധ്യാപകരും വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു   തുടര്‍ന്നാണ് പരീക്ഷ മാറ്റിയത്. 

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.