പഴയങ്ങാടി-കണ്ണൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞു യാത്രക്കാർ വളപട്ടണം പാലത്തിലെ ഗതാഗതക്കുരുക്ക് കാരണം ബസ്സുകൾ കടന്നുപോകാൻ മണിക്കൂറുകൾ എടുക്കുന്നത് സ്വകാര്യ ബസ് സർവീസിനെ സാരമായി ബാധിക്കുന്നതിൽ പ്രതിഷേധിച്ചാണ് മിന്നൽ പണിമുടക്ക് നടത്തിയത്. ഇന്ന് രാവിലെ 11 മണിയോട് കൂടിയാണ് മിന്നൽ പണിമുടക്ക് തുടങ്ങിയത്. അശാസ്ത്രീയമായ ട്രാഫിക് രീതികളാണ് ഗതാഗത കുരുക്കിന് കാരണമെന്ന് ബസ് ജീവനക്കാർ ആരോപിക്കുന്നു.

