പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

ഗൂഗിൾ പേ ഇല്ലാത്തതിനു കണ്ണൂരിൽ ബസ് കണ്ടക്ടറുടെ മൂക്കിടിച്ചുതകർത്ത കേസിൽ യുവാവ് അറസ്റ്റിൽ

 



ഗൂഗിൾ പേ ഇല്ലാത്തതിനു ബസ് കണ്ടക്ടറുടെ മൂക്കിടിച്ചുതകർത്ത കേസിൽ യുവാവ് അറസ്റ്റിൽ. കൂത്തുപറമ്പ് - പാനൂർ റൂട്ടിൽ സർവീസ് നടത്തുന്ന സൺ സ്റ്റാർ ബസിലെ കണ്ടക്ടർ തൃക്കണ്ണാപുരത്തെ വി.വി.രാഘവനാണ് (68) മർദനമേറ്റത്.

 പാനൂരിലേക്കുള്ള യാത്രയ്ക്കിടെ പാറാലിൽ വച്ചായിരുന്നു സംഭവം. പാനൂർ വൈദ്യർ പീടികയിൽ തട്ടിൽപ്പാറ ഹൗസിൽ രമീഷാണ് അറസ്റ്റിലായത്. തടയാനെത്തിയ ബസ് ഡ്രൈവറെയും മറ്റ് യാത്രക്കാരെയും യുവാവ് ആക്രമിച്ചു. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തിയാണു യുവാവിനെ പിടികൂടിയത്. യുവാവ് ലഹരി ഉപയോഗിച്ചതായി സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മർദനത്തിൽ മൂക്ക് പൊട്ടിയ രാഘവൻ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.