മട്ടന്നൂർ:എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ വൈകിയതോടെ കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ഒരു എയർ ഇന്ത്യ വിമാനം റദ്ദാക്കുകയും മറ്റൊന്ന് വൈകിയതുമാണ് പ്രതിഷേധത്തിന് കാരണം. കണ്ണൂർ - ദുബായ് എയർ ഇന്ത്യ വിമാനമാണ് റദ്ദാക്കിയത്.
യാത്രക്കാർ രാവിലെ 6 ഓടെ വിമാനത്താവളത്തിൽ എത്തിയിരുന്നു. വിമാനത്താവളത്തിൽ എത്തിയ ശേഷമാണ് പല യാത്രക്കാരും വിമാനം റദ്ദാക്കിയ വിവരം അറിയുന്നത്. മെയിൽ, ഫോൺ സന്ദേശങ്ങൾ വഴി യാത്രക്കാർക്ക് നേരത്തെ അറിയിപ്പ് നൽകിയതായാണ് എയർ ഇന്ത്യ എക്സ്പ്രസ് പറയുന്നത്. എന്നാൽ അത്തരത്തിൽ സന്ദേശം ലഭിച്ചിട്ടില്ലെന്നാണ് യാത്രക്കാർ അറിയിക്കുന്നത്.

