പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മഴയില്‍ പിഎസ്‌സി പരീക്ഷ മുടങ്ങിയോ? ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസമായി വീണ്ടും അവസരം; പരീക്ഷ ഓഗസ്റ്റ് 22-ന്

 


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെയും പ്രകൃതിക്ഷോഭങ്ങളെയും തുടർന്ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷ എഴുതാൻ സാധിക്കാതിരുന്ന ഉദ്യോഗാർഥികള്‍ക്ക് ആശ്വാസ വാർത്ത.വിവിധ തസ്തികകളിലേക്ക് നടന്ന പത്താം തരം പൊതുപ്രാഥമിക പരീക്ഷയുടെ മൂന്നും നാലും ഘട്ടങ്ങളില്‍ പങ്കെടുക്കാൻ കഴിയാതിരുന്നവർക്കാണ് പിഎസ്‌സി വീണ്ടും അവസരം നല്‍കുന്നത്.

മൂന്ന് ജില്ലകളിലുള്ളവർക്ക് ആശ്വാസം,

ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം നിരവധി ഉദ്യോഗാർഥികള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്താൻ സാധിച്ചിരുന്നില്ല. ഗതാഗത തടസ്സങ്ങളും പ്രകൃതിക്ഷോഭവും മൂലം പരീക്ഷ മുടങ്ങിയ ഇവർക്കാണ് ഇപ്പോള്‍ പിഎസ്‌സി വീണ്ടും അവസരം ഒരുക്കിയിരിക്കുന്നത്. മുടങ്ങിപ്പോയ ഉദ്യോഗാർഥികള്‍ക്ക് വരുന്ന ഓഗസ്റ്റ് 22-ന് നടക്കുന്ന അവസാനഘട്ട പരീക്ഷയില്‍ പങ്കെടുക്കുന്നതിനാണ് പിഎസ്‌സി അനുമതി നല്‍കിയിരിക്കുന്നത്.

മാർഗനിർദേശങ്ങള്‍ ഉടൻ പുറത്തിറങ്ങും

ഈ അവസരം പ്രയോജനപ്പെടുത്തുന്നതിനായി ഉദ്യോഗാർഥികള്‍ പ്രത്യേകമായി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. ഇതിനായുള്ള വിശദമായ മാർഗനിർദേശങ്ങള്‍ തുടർന്ന് പുറപ്പെടുവിക്കുമെന്ന് പിഎസ്‌സി അധികൃതർ വ്യക്തമാക്കി.

നിർദേശങ്ങള്‍ വരുന്നതനുസരിച്ച്‌ ഉദ്യോഗാർഥികള്‍ സമയബന്ധിതമായി അപേക്ഷകള്‍ സമർപ്പിക്കണം. പുതിയ അപ്‌ഡേറ്റുകള്‍ക്കായി ഉദ്യോഗാർഥികള്‍ പിഎസ്‌സിയുടെ ഔദ്യോഗിക വെബ്സൈറ്റും പ്രൊഫൈലും പരിശോധിക്കേണ്ടതാണ്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.