പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓണം ബോണസ് 4500 രൂപ, അഡ്വാന്‍സ് 20,000; വിതരണം ഓഗസ്റ്റ് 17 മുതല്‍

 


സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഓണം ബോണസ് പ്രഖ്യാപിച്ച് സര്‍ക്കാര്‍. 4500 രൂപയാണ് ബോണസ് അനുവദിച്ചിട്ടുള്ളത്. ബോണസിന് അര്‍ഹതയില്ലാത്തവര്‍ക്ക് ഉത്സവബത്ത 3000 രൂപ ലഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍വ്വീസ് പെന്‍ഷന്‍കാരുടെ പ്രത്യേക ഉത്സവ ബത്ത 1250 രൂപയാണ്.

ഏക അധ്യാപക വിദ്യാലയങ്ങളിലേയും പെരിപതെറ്റിക് വിദ്യാലയങ്ങളിലേയും അധ്യാപകര്‍, ആയമാര്‍, വിദ്യാലങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികള്‍ എന്നിവര്‍ക്ക് 1550 രൂപ ഉത്സവ ബത്ത ലഭിക്കും. എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ച് വഴി നിയമിതരായ ദിവസ വേതനക്കാര്‍ക്ക് 1460 രൂപയും ബാലവാടി- അംഗനവാടി ഹെല്‍പ്പര്‍മാര്‍, പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ എന്നിവര്‍ക്ക് 1450 രൂപയുമാണ് ഉത്സവ ബത്ത.

ഓഗസ്റ്റ് 17 മുതലാണ് തുക വിതരണം ചെയ്ത് തുടങ്ങുക. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കും ഓണം അഡ്വാന്‍സായി 20,000 രൂപയും അനുവദിച്ചിട്ടുണ്ട്. ഇത് അഞ്ചുമാസം ഗഡുക്കളായി തിരിച്ചടക്കേണ്ടതാണ്. പാര്‍ട്ട് ടൈം, കണ്ടിജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാര്‍ക്ക് അഡ്വാന്‍സ് 6000 രൂപയാണ് അനുവദിച്ചത്.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.