ഓണക്കാല യാത്രാ പ്രതിസന്ധിക്ക് ആശ്വാസം, വന്ദേഭാരതിന്റെ കോച്ചുകളുടെ എണ്ണം കൂട്ടി. ബംഗളൂരു എറണാകുളം വന്ദേഭാരത് ട്രെയിനിന്റെ കോച്ചുകളുടെ എണ്ണമാണ് കൂട്ടിയത്. കോച്ചുകളുടെ എണ്ണം 16 ആയി. തിങ്കളാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. കോച്ചുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തേ അറിയിച്ചിരുന്നു.
കോച്ചുകളുടെ എണ്ണം 20 ആക്കി ഉയര്‍ത്തണമെന്ന് എംപി ഹൈബി ഈഡനും ലോക്സഭയില്‍ ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ വര്‍ഷം നവംബറിലാണ് സര്‍വീസ് ആരംഭിച്ചത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ തിരക്കേറിയ സര്‍വീസായി ഇത് മാറി. ഓണക്കാലത്ത് ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് പോകുന്ന മലയാളികള്‍ക്കെല്ലാം ഏറെ ആശ്വാസകരമാണ് ഇത്.
നേരത്തേ എട്ട് കോച്ചുകളാണ് വന്ദേഭാരതിലുണ്ടായിരുന്നത്.16 കോച്ചുകള്‍ ആക്കുന്നതോടെ സീറ്റുകളുടെ എണ്ണം 530ല്‍ നിന്ന് 1128 ആയി ഉയരും.598 സീറ്റുകളാണ് അധികമായി ലഭിക്കുക.ചെയര്‍ കാറില്‍ ഭക്ഷണം ഉള്‍പ്പെടെ 1670 രൂപയും എക്സിക്യൂട്ടീവ് ചെയര്‍കാറില്‍ 3030 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

