കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാലും അപകട സാധ്യത കണക്കിലെടുത്തു കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന ബോയ്സ്ടൗൺ-പാൽചുരം റോഡിൽ ഇന്ന് ( 2026 ആഗസ്റ്റ് 1) വൈകീട്ട് 6 മണി മുതൽ നാളെ (2026 ആഗസ്റ്റ് 2) രാവിലെ 6 മണി വരെ രാത്രിയാത്ര നിരോധനം ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടിച്ചിട്ടുണ്ട്.
ഈ സമയം റോഡ് ഗതാഗതം തടയുന്നതിനുള്ള നടപടികൾ പോലീസ് സ്വീകരിക്കണം.

