കണ്ണൂർ:കണ്ണൂരിൽ വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തില്‍ ഭാര്യയെ ഭർത്താവ് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. കണ്ണൂർ പയ്യന്നൂർ കരിവെള്ളൂർ കുക്കാനത്ത് ഇന്നലെ രാത്രിയിലാണ് സംഭവം. കുക്കാനം സ്വദേശി പ്രജിഷയ്ക്കും രക്ഷിക്കാൻ ശ്രമിക്കവെ അമ്മ പത്മിനിക്കും പൊള്ളലേറ്റിറ്റുണ്ട്. ആക്രമിക്കുന്നതിനിടെ ഭർത്താവ് സനലിനും നിസ്സാരമായി പൊള്ളലേറ്റിറ്റുണ്ട്.
ഇരുവരും ഏതാനും നാളുകളായി വേർപിരിഞ്ഞു കഴിയുകയായിരുന്നു.
വിവാഹ മോചനത്തിന് കേസ് കൊടുത്ത വിരോധത്തിലാണ് പ്രജിഷയുടെ വീട്ടിൽ അതിക്രമിച്ചു കയറി പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്.
ബഹളം കേട്ടെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ സനലിനെതിരെ വധശ്രമത്തിന് പയ്യന്നൂർ പൊലീസ് കേസെടുത്തു.

