തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിനു തീപിടിച്ച് ഡ്രൈവർക്ക് പൊള്ളലേറ്റു. പട്ടം സെയ്ന്റ് മേരീസ് സ്കൂളിനു സമീപം ആയിരുന്നു സംഭവം.
ഡ്രൈവർ സുരേഷിന് കൈക്കാണ് പൊള്ളലേറ്റത്. യാത്രക്കാർക്കാർക്കും പരിക്കില്ല.കിഴക്കേക്കോട്ടയിലേക്കു വരുകയായിരുന്ന സിറ്റി ഫാസ്റ്റ് ബസിന്റെ മുൻഭാഗത്ത് ബോണറ്റിൽനിന്ന് തീയും പുകയും ഉയരുകയായിരുന്നു. സംഭവത്തിൽ ബോണറ്റ് കത്തിനശിച്ചു. സിറ്റി ഡിപ്പോയിലെയായിരുന്നു ബസ്. ചെങ്കൽച്ചൂളയിൽനിന്ന് അഗ്നിരക്ഷാസേനയെത്തി തീയണച്ചു.

