പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

'ഞാന്‍ കാശിക്ക് പോകുന്നു'; മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതിന് കണ്ണൂരില്‍ 17കാരന്‍ നാടുവിട്ടു

 


മൊബൈല്‍ ഫോണ്‍ ഉപയോഗം വിലക്കിയതോടെ കണ്ണൂര്‍ പെരിങ്ങത്തൂരില്‍ 17കാരന്‍ നാടുവിട്ടെന്ന് പരാതി. പ്ലസ്ടു വിദ്യാര്‍ഥിയെയാണ് കാണാതായത്. കാശിക്ക് പോകുന്നു എന്ന് കത്തെഴുതി വച്ചാണ് നാടുവിട്ടത്. താന്‍ കാശിയിലേക്ക് പോകുന്നുവെന്നും ഇനിയുള്ള കാലം അവിടെ താമസിച്ച് ദൈവത്തോടലിയും എന്നുമാണ് കത്തിലുള്ളത്.

ശനിയാഴ്ച മുതലാണ് കുട്ടിയെ കാണാതായത്. മൊബൈല്‍ ഫോണില്‍ ഗെയിം കളിക്കുന്നത് പതിവായിരുന്നുവെന്നും ഇതില്‍ കൂടുതല്‍ സമയം ചിലവഴിക്കുമായിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. പണം കൊടുത്തു കളിക്കുന്ന ഈ ഗെയിം രക്ഷിതാക്കള്‍ വിലക്കി. പിന്നീട് ഫോണ്‍ വാങ്ങിവെക്കുകയും ചെയ്തു. ഇതില്‍ മനോവിഷമത്തിലായിരുന്നു കുട്ടി. കേസില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പെരിങ്ങത്തൂരിനടുത്തുള്ള സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല.


Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.