പരിയാരം: ഓണാഘോഷ പരിപാടിക്ക് പോയ പ്ലസ്ടു വിദ്യാര്‍ത്ഥിനി തിരിച്ചുവന്നില്ലെന്ന പരാതിയില്‍ പരിയാരം പോലീസ് കേസെടുത്തു.
കോരന്‍പീടികയില്‍ താമസിക്കുന്ന കുന്നത്ത് വീട്ടില്‍ വി.എം.മുംതാസിന്റെ മകള്‍ വി.എം.ഷിഫാന(18)നെയാണ് കാണാതായത്.
21 ന് രാവിലെ 7.45 ന് പഠിക്കുന്ന മാടായി ഗവ.ഗേള്‍സ് എച്ച്.എസ്.എസിലേക്ക് ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.
തിരികെ വന്നില്ലെന്ന ഉമ്മയുടെ പരാതിയിലാണ് കേസ്.

