ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി അഞ്ചു ദിവസം മുൻപ് കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പാലക്കാട്ട് ഉണ്ടെന്ന സൂചനയെ തുടർന്ന് നടത്തിയ തിരച്ചിൽ വിഫലമായ സാഹചര്യത്തിൽ, കാശിയിലേക്കു പോകുമെന്ന് എഴുതിവെച്ച കുറിപ്പിന്റെ അടിസ്ഥാനത്തിൽ അങ്ങോട്ടും അന്വേഷണ സംഘമെത്തി. ഓൺലൈൻ ഗെയിമുകളിൽ വ്യാപൃതനായിരുന്ന കുട്ടിയുടെ മൊബൈൽ ഫോൺ പിതാവ് പിടിച്ചെടുത്തതിലുള്ള ദേഷ്യമാണ് വീടു വിട്ടിറങ്ങാൻ കാരണമെന്ന് കരുതുന്നു. കുട്ടിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സ്കൂൾ പിടിഎ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

