കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഭർത്താവിനെ കാണാനില്ലെന്ന പരാതിയിൽ കണ്ണൂർ സിറ്റി പോലീസ് കേസെടുത്തു. ജില്ലാ ആശുപത്രിയിലെ എം എം 2 വാർഡിൽ ചികിത്സയിൽ കഴിയുകയായിരുന്നകൊട്ടിയൂർ കണിച്ചാർ സ്വദേശി പി.വിനു(39) വിനെയാണ് കാണാതായത്. ഇന്നലെ പുലർച്ചെ 3 മണിക്കാണ് യുവാവിനെ കാണാതായത്. തുടർന്ന്ഭാര്യ എ.കെ. മിനി സിറ്റി പോലീസിൽ പരാതി നൽകി. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

