ബ്യൂനസ് ഐറിസ്: രാജ്യാന്തര ഫുട്‍ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇതിഹാസ താരമായ ലയണൽ മെസ്സി. സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മെസ്സി ഇക്കാര്യം അറിയിച്ചത്. താൻ ഇനി അർജന്റീന ടീമിന് വേണ്ടി കളിക്കില്ലെന്ന് ഇൻസ്‌റ്റാഗ്രാമിൽ പങ്കുവെച്ച വൈകാരിക കുറിപ്പിൽ മെസ്സി വ്യക്‌തമാക്കി.
തന്റെ ആത്‌മാവിനെ വേദനിപ്പിച്ച ഒരു ഒരു തീരുമാനമാണ് ഇതെന്നും എന്നാൽ ഇതാണ് ശരിയായ സമയമെന്ന് മനസിലാക്കുന്നുവെന്നും മെസ്സി കുറിച്ചു. ഫിഫ ലോകകപ്പ് ഫൈനലിന് രണ്ടു ദിവസത്തിന് ശേഷം, ജൂലൈ 21നാണ് ഈ കുറിപ്പ് എഴുതിയതെന്നും പിതാവിന്റെ മരണത്തിന് പിന്നാലെ വിരമിക്കൽ തീരുമാനം ഉറപ്പിച്ചെന്നും മെസ്സി വ്യക്‌തമാക്കി.
”ഈ 20 വർഷത്തിനിടയിലെ എല്ലാ സ്‌നേഹത്തിനും നന്ദി. നിങ്ങളെ ഞാൻ മിസ് ചെയ്യും. ഇനി ഞാൻ നിങ്ങളിൽ ഒരാളായിരിക്കും. എപ്പോഴും പുറത്തുനിന്ന് പിന്തുണയ്‌ക്കും. നല്ല സമയങ്ങളിലും മോശം സമയങ്ങളിൽ പ്രത്യേകിച്ചും. ഈ മനോഹരവും എന്നാൽ ബുദ്ധിമുട്ട് നിറഞ്ഞതുമായ യാത്രയിലുടനീളം എനിക്കൊപ്പം ഉണ്ടായതിനു എപ്പോഴും കൂടെ നിന്നതിനും എന്റെ കുടുംബത്തിന് നന്ദി. എല്ലാ പരിശീലകർക്കും സഹതാരങ്ങൾക്കും ഡയറക്‌ടർമാർക്കും നന്ദി. ഒരിക്കലും മറക്കാനാവാത്ത ഓർമകളും നിമിഷങ്ങളുമാണ് ഞാൻ കൂടെക്കൂട്ടുന്നത്”- മെസ്സി കുറിച്ചു.
ഒട്ടേറെ ഹൃദയഭേദകമായ തോൽവികൾക്ക് ശേഷം അർജന്റീനയെ അവരുടെ ഫുട്‍ബോൾ ചരിത്രത്തിലെ വിജയകരമായ ഒരു കാലഘട്ടത്തിലേക്ക് നയിച്ച താരമാണ് മെസ്സി. 2021 കോപ്പ മാറിക്ക 2022 ഫൈനലിസിമ, 2022 ഫിഫ ലോകകപ്പ്, 2024 കോപ്പ അമേരിക്ക കിരീടങ്ങൾ മെസ്സിക്ക് കീഴിൽ അർജന്റീന നേടി. 2014, 2026 വർഷങ്ങളിൽ ലോകകപ്പ് ഫൈനലിലുമെത്തി.

