പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
Latest
Loading latest news...
PAYANGADI WEATHER Sunenergia ad

മംഗലാപുരം റെയിൽവേ സ്റ്റേഷൻ ഇനി മൈസൂർ ഡിവിഷന് കീഴിൽ

 

         


   

                               

 

മംഗലാപുരം റെയിൽവേ സ്റ്റേഷൻ അടക്കമുള്ള പ്രദേശം പാലക്കാട് ഡിവിഷനിൽ നിന്ന് മാറ്റി മൈസൂർ ഡിവിഷന്‍റെ ഭാഗമാകും. ഇത് സംബന്ധിച്ച് റെയിൽവേ ഉത്തരവ് പുറത്തിറക്കി. ഉത്തരവ് വന്നെങ്കിലും മാറ്റം ഒക്ടോബർ 1 മുതൽ ആണ് നിലവിൽ വരിക. 


ഇതോടെ മംഗലാപുരത്തുനിന്ന് പുറപ്പെടുന്നതും കേരളത്തിലൂടെ സഞ്ചരിക്കുന്നതുമായ ട്രെയിനുകളുടെ നിയന്ത്രണം പൂർണമായും മൈസൂർ ഡിവിഷനിലേക്ക് മാറ്റപ്പെടും. കണ്ണൂർ അവസാനിക്കുന്ന ട്രെയിനുകൾ മംഗലാപുരത്തേക്ക് നീട്ടണമെങ്കിൽ ഇനി മൈസൂർ ഡിവിഷന്‍റെ അനുമതി കൂടി വേണ്ടി വരും.


പുതിയ മാറ്റത്തോടെ പാലക്കാട് റെയിൽവേ ഡിവിഷന് കീഴിലുള്ള ഏറ്റവും അധികം വരുമാനം ഉള്ള പനമ്പൂർ സ്റ്റേഷൻ അടക്കം മൈസൂർ ഡിവിഷനു കീഴിലാവും. തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രാജ്മോഹൻ ഉണ്ണിത്താൻ എംപി രംഗത്തെത്തി. തീരുമാനത്തിൽ നിന്ന് ഉടൻ പിന്മാറണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രി അടക്കമുള്ളവർക്ക് കത്തയച്ചിരിക്കുകയാണ് ഉണ്ണിത്താൻ.




إرسال تعليق

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.