പഴയങ്ങാടി :മാടായിപ്പാറയിൽ പുതുതായി നിർമിച്ച പാർക്ക് ഉൾപ്പെടുന്ന പ്രദേശത്ത് തത്സ്ഥിതി തുടരാൻ ഹൈക്കോടതി ഉത്തരവ്. പാർക്ക് സ്ഥിതിചെയ്യുന്ന സ്ഥലം ഉൾപ്പെടുന്ന 10 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ച് മാടായി തിരുവർകാട്ട് കാവ് ദേവസ്വം സമർപ്പിച്ച അപ്പീൽ ഹർജി തലശ്ശേരി ജില്ലാ കോടതിയുടെ പരിഗണനയിലാണ്.
പ്രസ്തുത സ്ഥലത്ത് ഓഡിറ്റോറിയം, ഉല്ലാസകേന്ദ്രം, മറ്റു പ്രവർത്തനങ്ങളും തുടങ്ങുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഉത്തരവ്.
പ്രസ്തുത തർക്കഭൂമിയിൽ മാറ്റമില്ലാത്ത സ്ഥിതി നിലനിർത്തണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവെന്ന് മാടായിപ്പാറ സംരക്ഷണസമിതിക്കുവേണ്ടി സെക്രട്ടറി കെ.പി. ചന്ദ്രാംഗദൻ അറിയിച്ചു. കേസ് 13-ന് വീണ്ടും പരിഗണിക്കും.

